ബാല്യകാല സുഹൃത്തിനെ അന്വേഷിച്ചയാ‌ൾ കണ്ടെത്തിയത് ഞെട്ടിക്കുന്ന ഒരു കാര്യമായിരുന്നു.

wired.com/story/my-search-for-

എന്റെ ബാല്യകാല സുഹൃത്തുക്കളൊക്കെ എന്തു ചെയ്യുവാണാവോ. 😰

ഫേസ്ബുക്ക് പണ്ടേയ്ക്കു പണ്ടേ ഉപേക്ഷിച്ചത് നന്നായി. ബാല്യകാല സുഹൃത്തുക്കളെപ്പറ്റി ഞെട്ടിക്കുന്ന സത്യങ്ങളറിയാൻ ത്രാണിയില്ല. 😰

Show thread

ഇന്നു മൂന്നു ബാല്യകാലസുഹൃത്തുക്കളോടു സംസാരിച്ചു. 🙂

ഒന്നാം ക്ലാസു തൊട്ട് എട്ടാം ക്ലാസിൽ സ്‌കൂൾ മാറിയതു വരെ ഒന്നിച്ചു കളിച്ചു നടന്നവരാണ്. പത്തിരുപത്തഞ്ചു വർഷമായി തമ്മിൽ കണ്ടിട്ട്. ഞെട്ടിക്കുന്ന സത്യങ്ങൾ ഒന്നും അറിയേണ്ടി വന്നില്ല. സ്നേഹം മാത്രം.

ഇതിനു കാരണക്കാരനായ @mj-യ്ക്കു സ്തുതി. 😍

Show thread

ബാല്യകാലസുഹൃത്തുക്ക‌ൾക്കു വേണ്ടിയിരുന്നത് വാട്ട്സാപ്പ് നമ്പറാണ്. അല്ലെങ്കിൽ ഫേസ് ബുക്ക്.

അതൊന്നുമില്ലെന്നു പറഞ്ഞപ്പോൾ ഞാനെന്തോ പ്രശ്നത്തിലായി ഒളിച്ചു കഴിയുകയാണോ എന്നായി ചോദ്യം.

ഈ വന്ന കാലത്ത് surveillance capitalist-കളുടെ സഹായമില്ലാതെ കൂട്ടുകാരും കുടുംബക്കാരുമായി സമ്പർക്കം നിലനിർത്താൻ ബുദ്ധിമുട്ടാണല്ലേ? 😰

nytimes.com/2019/06/01/opinion

സിഗ്നൽ ഇൻസ്റ്റാൾ ചെയ്യാമോന്നു ചോദിച്ചിട്ടുണ്ട്.

Show thread

@sajith റ്റെലഗ്രാം ഇല്ലേ എന്നാണ്‌ എന്റെ മറുചോദ്യം. പലരും ഇപ്പോൾ റ്റെലഗ്രാമിലേക്ക്‌ വരുന്നുണ്ട്‌.

@rajeesh
ഞാൻ പലരോടുമങ്ങോട്ടേയ്ക്ക് ചോദിക്കലുണ്ടിത്
@sajith

@mj @rajeesh റ്റെലഗ്രാം എനിക്കില്ല. വേണ്ട.

@sajith @mj @rajeesh എന്നാ എല്ലാവരേം മസ്തകനിലേക് ചേർക്ക് :buji:

@tachyons വളരെ നല്ല ആശയം! 💡

ഒരുത്തനോട് ഇമെയിൽ ചോദിച്ചിട്ട്‌ അതു പോലുമില്ല. പിന്നെയാ മസ്തകൻ!

@mj @rajeesh

Follow

@sajith
ആൻഡ്രോയ്ഡ് ഡിവൈസിന് വേണ്ടി സൈനപ്പ് ചെയ്തേപ്പിന്നെ ആ വഴിയ്ക്ക് തിരിഞ്ഞു നോക്കീട്ടില്ലാന്ന് തോന്നുന്നു. ലേ
@tachyons @rajeesh

@mj ആയിരിക്കും. അല്ലെങ്കിൽ വേറെ ആരെങ്കിലും സൈനപ്പ് ചെയ്തു കൊടുത്തതായിരിക്കും.

@tachyons @rajeesh

Sign in to participate in the conversation
social.coop

The social network of the future: No ads, no corporate surveillance, ethical design, and decentralization! Own your data with Mastodon!