@sajith
വായിക്കാൻ നിന്നില്ല.. ടൈപ്പ്സെറ്റ് ചെയ്തതിന്റെ ഭംഗി മാത്രേ നോക്കിയുള്ളൂ
@sajith
സ്ഥിരം അ. പു. ക്രി ഐറ്റംസ് തന്നല്ലേ... തോമ്മാസ്ലീഹാ.. ആന കുതിര...
@mj അതെ. 🙂
ഇത്തരം കഥകളാണ് മനുഷ്യരെ ഇതുപോലെ സഹകരിക്കാൻ പ്രാപ്തരാക്കുന്നത്. 🙂
@sajith
❤️🤩
@sajith
പക്ഷേ.. അതിന്റെ മറുപുറം ഇത്തിരി ഭീകരമാണ്
@mj സമ്മതിച്ചു.
മറുപുറമില്ലാത്ത പുറമുണ്ടോ?
@sajith
സത്യം. അതിന്റെ പ്രശ്നം എന്താന്ന് വെച്ചാൽ അവർ സമൂഹത്തിൽ വിഭാഗീയതയുണ്ടാക്കുന്നുണ്ട് എന്നാണ്. കൃത്യമായും ജാതി ചിന്തയും സ്പർഥയും വളർത്തുന്നുണ്ട്.
@mj അതല്ലെങ്കിൽ മറ്റൊരു കാരണം കൊണ്ട് വിഭാഗീയതയും സ്പർധയും ഉണ്ടായേനെ!
മറ്റു പല കാരണങ്ങൾ പോലെ ഈ നമ്മൾ/നിങ്ങൾ തല്ലുകളും അതിജീവനത്തിനും പുനരുല്പാദനത്തിനുമുള്ള മാർഗ്ഗങ്ങളായി പരിണാമം നമ്മുടെ തലയിൽ കുത്തിവെച്ചതാണ്.
മനുഷ്യരുടെ ഏറ്റവുമടുത്ത ബന്ധുക്കളായ ചിമ്പാൻസികൾ പോലും ഇങ്ങനെ കൂട്ടം തിരിഞ്ഞു തല്ലു കൂടും.
https://today.duke.edu/2018/03/how-infighting-turns-toxic-chimpanzees
നമ്മളും അതു പോലത്തെ പ്രൈമേറ്റുകളല്ലേ?
ശരിയാണ്. വർണ്ണ വിവേചനവും അതുപോലൊന്നാണല്ലോ. ഇതേ പരിണാമത്താലുണ്ടായ ബൗദ്ധികവികാസവും ഒപ്പം നിയമവ്യവസ്ഥയും ചേർന്ന് ശിക്ഷാർഹമായ മാനസികാവസ്ഥയാണെന്ന പൊതുബോധം സൃഷ്ടിച്ചില്ലേ..
സമാനമായ, കുറ്റകരമായ ചിന്താരീതിയാണ് ഈ സുപ്പീരിയോരിറ്റി മനോഭാവം എന്നാണ് എനിക്ക് തോന്നുന്നത്. ആര്യന്മാരായ, ബ്രഹ്മണനായ, പിന്നീട് ക്രിസ്തുമതം സ്വീകരിച്ച എന്നെല്ലാം അവകാശപ്പെടുന്നിനു ചരിത്രപരമായ പിൻതുണ ഇല്ല എന്നതുമില്ലേ...
@mj കുടുംബക്കാരെല്ലാം ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ കൂടി പരിപാടി ഗംഭീരമാക്കി. ആ സഹകരണമാണ് ഇഷ്ടപ്പെട്ടത്. ഇതൊക്കെ ഇങ്ങനെയാണെങ്കിൽ ഇവരൊരു കല്യാണമൊക്കെ നടത്തുന്നത് എങ്ങനെയായിരിക്കും?